കൊല്ലം: കെ.പി.സി.സി ഒ.ബി.സി വിഭാഗം കേരളപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ മെരിറ്റ് അവാർഡ് നൽകി അനുമോദിച്ചു. ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജി ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ്, സംസ്ഥാന സമിതി അംഗം നജീം പുത്തൻകട, ബ്ലോക്ക് ചെയർമാൻ നെപ്പോളിയൻ, ഭാരവാഹികളായ ഷുക്കൂർ, ഡയസ്, സുവർണ, അബ്ദുൽ ഖാദർ, അനിൽകുമാർ, ശ്രീനിവാസൻ, മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. സൂരജ്, ഫാത്തിമാ ഷാജഹാൻ, വി.ബി. ഗൗരി, മെഹെസന ഹിഷാം, സ്മിലി സിറിൽ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.