കൊല്ലം : എസ്.എൻ.ഡി.പി യോഗം കോഴിക്കോട് 5280-ാം നമ്പർ കുമാരനാശാൻ സ്മാരക ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാതിർത്തിയിലുള്ള കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. സത്യരാജൻ ശാഖാംഗം പ്രഭാകരന് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റ് രഞ്ജിത്ത്, യൂണിയൻ കൗൺസിലർ സുരേഷ് ബാബു, കമ്മിറ്റി അംഗങ്ങളായ ഒ.പി. അനീഷ്, എ. സത്യൻ, രമണൻ, രഘു എന്നിവർ പങ്കെടുത്തു.