photo
ആർ.ശങ്കർ മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പൽ വാസുദേവനെ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുന്നു

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള ആർ. ശങ്കർ മെമ്മോറിയൽ ഐ.ടി.ഐയിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ വാസുദേവൻ, ക്ലാർക്ക് കല്ലേലിഭാഗം ബാബു, സ്റ്റോർകീപ്പർ ഗോപാലകൃഷ്ണൻ എന്നിവർക്ക് യൂണിയൻ കൗൺസിൽ യോഗം യാത്ര അയപ്പ് നൽകി. യൂണിയൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ. സോമരാജൻ ആമുഖ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ കളരിക്കൽ എസ്. സലിംകുമാർ, യൂണിയൻ കൗൺസിലർമാരായ ബാബു, അഡ്വ. മധു, ശ്രീകുമാർ, എം. രാധാകൃഷ്ണൻ, ഡോ. കെ. രാജൻ, കല്ലേലിഭാഗം ശാഖാ പ്രസിഡന്റ് എൻ. ചന്ദ്രസേനൻ, സെക്രട്ടറി ഇൻ ചാർജ് പി. സത്യരാജൻ, യൂണിയൻ കമ്മിറ്റി അംഗം ബിജു എന്നിവർ പങ്കെടുത്തു.