കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് വടക്കുംതല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കുറ്റിവട്ടം ജംഗ്ഷനിൽ നടന്ന പ്രതിഷേധം ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം എ.എം. സാലി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പൊന്മന നിശാന്ത് അദ്ധ്യക്ഷത വഹിച്ചു. എം.എ. കബീർ, അനിൽകുമാർ, ബഷീർ കുഞ്ഞ്, ജോർജ് ചാക്കോ, തങ്ങൾകുഞ്ഞ്, സനൽ വടക്കുംതല, രാധാകൃഷ്ണൻ, അർഷാദ്, ഗണേശ റാവു, മോഹനൻ, ഫിറോസ് പള്ളത്ത്, ജോസഫ്, നിഷാ സുനീഷ്, അനീസ്, ശിഹാബ്, പുതുകുളം ഷമീർ, സുജ എന്നിവർ സംസാരിച്ചു.