ഇന്നലെ 133 പേർക്ക് കൊവിഡ്
കൊല്ലം: ഇന്നലെ 133 പേർക്ക് കൊവിഡ് സ്ഥരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു. ജില്ലയിൽ ആദ്യമായാണ് ഒരേ സമയം കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടക്കുന്നത്.
ഇന്നലെ പോസിറ്റീവായ എല്ലാവരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇക്കൂട്ടത്തിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടും. പുനലൂർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ അലയമൺ കരുകോൺ സ്വദേശിനി, തൃക്കടവൂർ സി.എച്ച്.സി ജീവനക്കാരിയായ അഞ്ചാലുംമൂട് കുപ്പണ സ്വദേശിനി എന്നിവരാണവർ. 56 പേർ ഇന്നലെ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1066 ആയി.
ഇന്നലെ രോഗമുക്തി: 56 പേർ
ഇതുവരെ കൊവിഡ് ബാധിച്ചത്: 3,362
രോഗമുക്തരായത്: 2,296
നിലവിൽ ചികിത്സയിലുള്ളത്: 1,066
മരണം: 21