കരുനാഗപ്പള്ളി : സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കോൺഗ്രസ് ഭവന് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. യു.ഡി.എഫ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. സലാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ എം.എസ്. ഷൗക്കത്ത്, കെ. രാജശേഖരൻ, വാഴയത്ത് ഇസ്‌മയിൽ, മണ്ണേൽ നജിം, രമാ ഗോപാലകൃഷ്ണൻ, എൽ.കെ. ശ്രീദേവി, നീലികുളം സദാനന്ദൻ, എ.എ. കരിം, ബിന്ദു ജയൻ, ടി. തങ്കച്ചൻ, ആർ. രാജശേഖരൻ, മുനമ്പത്ത് വഹാബ്, കെ.എസ് പുരം സുധീർ, എ.എ. അസീസ്, എൻ. സുഭാഷ് ബോസ്, സെവന്തികുമാരി തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്‌ഘാടനം ചെയ്‌തു. തുടർന്ന് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.