photo
വിഷ്ണു

കൊട്ടാരക്കര: നഗരസഭയിലെ ക്ളീനിംഗ് ജീവനക്കാരിയുടെ അരപവന്റെ മാലപൊട്ടിച്ച കേസിലെ പ്രതി പനവേലി അമ്പലക്കര ഇരുകുന്നം വിഷ്ണുഭവനിൽ വിഷ്ണുവിനെ(26) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കര ലോട്ടസ് റോഡിൽവച്ചാണ് നഗരസഭാ ജീവനക്കാരിയായ വല്ലം കൊല്ലയ്ക്കര സ്വദേശിനിയുടെ മാല വിഷ്ണു പൊട്ടിച്ചെടുത്തത്. ഇതിന് ശേഷം ഓടി രക്ഷപെട്ടെങ്കിലും ഇയാളുടെ ബൈക്ക് എടുക്കാനെത്തിയ സഹായിയെ കസ്റ്റഡിയിലെടുത്ത പൊലീസ് അതുവഴി പ്രതിയെയും പിടികൂടുകയായിരുന്നു. സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാജീവ്, ജെ.പി.അരുൺ , ഗ്രേഡ് എസ്.ഐ അജയൻ, എ.എസ്.ഐ മാരായ രമേശ് കുമാർ, ജോൺസൺ, രാധാകൃഷ്ണപിള്ള, അജയകുമാർ, സി.പി.ഒ സലിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.