gurudharma
ഗുരുധർമ്മ പ്രചരണ സംഘം സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥന സംഗമം ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ .എസ് വേണു ഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. ചെയർമാൻ എഴുകോൺ രാജ്‌മോഹൻ ,സെക്രട്ടറി ബി. സ്വാമിനാഥൻ,എസ്.ശാന്തിനി, കോട്ടാത്തല വിജയൻ എന്നിവർ സമീപം

കൊല്ലം : ഗുരുധർമ്മ പ്രചരണസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ 20 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രാർത്ഥനാ സംഗമത്തിന്റെയും നിർദ്ധനരായ രോഗികൾക്കായുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണവും കോട്ടാത്തല തലയിണ വിള ദിനേശിന്റെ വീട്ടിൽ നടന്നു.പ്രാർത്ഥന സംഗമം ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ് വേണു ഗോപാൽ ഉദ്‌ഘാടനം ചെയ്തു. ഭക്ഷ്യധാന്യ കിറ്റ് ചെയർമാൻ എഴുകോൺ രാജ്‌മോഹൻ വിതരണം ചെയ്തു. സെക്രട്ടറി ബി. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ശാന്തിനി, കോട്ടാത്തല വിജയൻ, കെ.ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.