പടിഞ്ഞാറേ കല്ലട: പട്ടകടവ് നാല്പത്തിയാറാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ആർ. ജോസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീലേഖ വേണുഗോപാൽ, കെ. ശോഭന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുധീർ, എൻ. യശ്പാൽ, സജിന എന്നിവർ സംസാരിച്ചു.