
ചാത്തന്നൂർ: വിദേശത്തുവച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുരേന്ദ്രന്റെ മകൻ സുമേഷിന്റെ (24) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കുടുംബവീടായ നെടുങ്ങോലം വെട്ടുതോടിന് സമീപം ചരുവിളവീട്ടിൽ രാവിലെ 9ന് സാംസ്കാര ചടങ്ങുകൾ നടക്കും. ചിറക്കര ഗ്രാമ പഞ്ചായത്ത് മുൻ അംഗം ഓമന സുരേന്ദ്രനാണ് മാതാവ്. സഹോദരങ്ങൾ: അഞ്ജലി, അശ്വതി.