dcc
സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീ പിടിച്ചതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന കരിദിന പ്രതിഷേധ പ്രകടനം

കൊല്ലം: സർക്കാരിന്റെ അഴിമതി മറയ്ക്കാൻ സെക്രട്ടേറിയറ്റിലെ സുപ്രധാന ഫയലുകൾ ബോധപൂർവം കത്തിച്ചതാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു.

യു.ഡി.എഫ് ആഹ്വാനം ചെയ്ത കരിദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കടയിൽ പ്രതിഷേധ പ്രകടനം നടന്നു. തുടർന്ന് നടന്ന യോഗത്തിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ജി. ദേവരാജൻ, കൈപ്പുഴ റാം മോഹൻ, കല്ലട ഫ്രാൻസിസ്, സി.എസ്. മോഹൻകുമാർ പി.ആർ. പ്രതാപചന്ദ്രൻ, രത്നകുമാർ, ബേബിസൺ, ഹാജി ഫസലുദ്ദീൻ, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, മണലിൽ സുബൈർ, സി.എ. ഹാഷിം, അസനാരുപിള്ള, ജയപ്രകാശ്, സന്തോഷ് തുപ്പാശേരി, ആർ. സുനിൽ. ഡി. ഗീതാകൃഷ്ണൽ, ആശ്രാമം സന്തോഷ് എന്നിവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ പൊലീസിന്റെ ബാരിക്കേഡ് തകർത്ത് ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഏറെ നേരം നീണ്ടുനിന്ന ഉന്തിനും തള്ളിനും ഒടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പ്രസിഡന്റ് അർ. അരുൺരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, ജില്ലാ വൈസ് പ്രസിഡന്റ വിനു മംഗലത്ത്, നേതാക്കളായ ഷാം സലിം, ശരത് കടപ്പാക്കട എന്നിവർ നേതൃത്വം നൽകി.

ഫയലുകൾ കത്തിച്ച സംഭവം എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.വൈ.എഫ് നേതൃത്വത്തിൽ ആർ.എസ്.പി ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് എസ്. ലാലു, സെക്രട്ടറി യു.ഉല്ലാസ് കുമാർ, ഉല്ലാസ് കോവൂർ, വിഷ്ണു മോഹൻ, ഫെബി സ്റ്റാലിൻ, തോമസ് ഫിലിപ്പ്, തൃദീപ്, ബൈജു , അനിൽ, ഗോഡ്ലിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.