yuvamorcha
സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

കൊല്ലം: സെക്രട്ടേറിയറ്റിലെ സുപ്രധാന ഫയലുകൾ കത്തിയതിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ നിരന്തരം കേസെടുക്കുന്നതിലും പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ കൊല്ലം താലൂക്ക് ഓഫീസ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ചിന്നക്കടയിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ താലൂക്ക് ഓഫീസിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് തടഞ്ഞു. പ്രവർത്തകർ ബലം പ്രയോഗിച്ച് ബാരിക്കേഡുകൾ മറികടന്നതോടെ തുടർച്ചയായി നാല് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്. പിന്നീട് നടന്ന പ്രതിഷേധ കൂട്ടായ്മ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

കേരള ഭരണ സിരാകേന്ദ്രം അഴിമതിക്കാരുടെയും സ്വർണക്കടത്തുകാരുടെയും വിഹാരകേന്ദ്രമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾക്ക് സേവനം ചെയ്യേണ്ട ഉദ്യോഗസ്ഥർ കള്ളക്കടത്തുക്കാരുടെ സേവകരായി മാറി. കൊള്ളക്കാരുടെ മാത്രം മുഖ്യമന്ത്രിയായി പിണറായി മാറുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പി. അകിൽ, വൈസ് പ്രസിഡന്റുമാരായ ബബുൽദേവ്, എം. നവീൻ തുടങ്ങിയവർ സംസാരിച്ചു.

 കെ.​എ​സ്.​യു​ ​മാ​ർ​ച്ചി​ലും​ ​സം​ഘ​ർ​ഷം

കൊ​ല്ലം​:​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​രാ​ജി​വ​യ്ക്ക​ണം​ ​എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​കെ.​എ​സ്.​യു​ ​ന​ട​ത്തി​യ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​ർ​ ​ഓ​ഫീ​സ് ​മാ​ർ​ച്ചി​ൽ​ ​സം​ഘ​ർ​ഷം.​ ​ബാ​രി​ക്കേ​ഡു​ക​ൾ​ ​മ​റി​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​നേ​രെ​ ​പൊ​ലീ​സ് ​ജ​ല​പീ​ര​ങ്കി​ ​പ്ര​യോ​ഗി​ച്ചു.
യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഫൈ​സ​ൽ​ ​കു​ള​പ്പാ​ടം​ ​മാ​ർ​ച്ച് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഇ​ര​വി​പു​രം​ ​അ​സം​ബ്ലി​ ​പ്ര​സി​ഡ​ന്റ് ​നെ​സ്‌​ഫ​ൽ​ ​ക​ല​തി​ക്കാ​ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​അ​സൈ​ൻ​ ​പ​ള്ളി​മു​ക്ക്,​ ​സ​ന​ൽ​ ​പു​തു​ച്ചി​റ,​ ​തൗ​ഫീ​ഖ് ​മൈ​ലാ​പ്പൂ​ര് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.