എഴുകോൺ: എസ്.എൻ.ഡി.പി യോഗം 632-ാം നമ്പർ കുമാരമംഗലം ശാഖയിൽ ഓണക്കിറ്റ് വിതരണം നടത്തി. എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലറും ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ. പി. സജീവ് ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പരിധിയിൽപ്പെട്ട തിരഞ്ഞെടുത്ത കുടുംബങ്ങൾക്കാണ് ഭക്ഷ്യ ധാന്യവും പച്ചകറികളും അടങ്ങിയ കിറ്റ് വിതരണം ചെയ്തത്. ശാഖാ പ്രസിഡന്റ് എൻ. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ആർ. വാമദേവൻ, പി. ഗണേഷ് കുമാർ, കെ. രമണൻ, മോഹന ചന്ദ്രൻ, ശ്യാം കുമാർ, സുകുമാര ബാബു, ബി. മോഹനൻ, കനകമ്മ, കോമള തുടങ്ങിയവർ നേതൃത്വം നൽകി.