pic
രൂക്ഷമായ കുടിവെള്ള ക്ഷമാത്തിനെതിരെ കുലശേഖരപുരം പഞ്ചായത്ത് ഒാഫീസിന് മുന്നിൽ കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിന്റെ തീരദേശ വാർഡുകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകളെ സംഘടിപ്പിച്ചുകൊണ്ട് മൺകുടങ്ങൾ ഉടച്ച് പ്രതിഷേധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് സമരം ഉദ്ഘാടനം ചെയ്തു. ആദിനാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എം. നൗഷാദിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ. രാജശേഖരൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, കെ.എസ് പുരം സുധീർ, ഇർഷാദ് ബഷീർ, ആർ. സുരേഷ്ബാബു, ദേവദാസ്, സുധീശൻ, ആദിനാട് ഗിരീഷ്, സജീവ് മുക്കാലിവട്ടം, രാമൻ, സുബ്രഹ്മണ്യൻ, ബിനിഅനിൽ, ഗിരിജാകുമാരി, ബിന്ദുദിലീപ്, രാജേഷ് ഫ്ലക്‌സ്, ജി. കൃഷ്ണപിള്ള, എൻ. രാജു, ആദിനാട് മജീദ്, ആർ. ഉത്തമൻ, നാസിം, രാജു കൊച്ചുവല്ലാറ്റിൽ, റഷീദ് കൊച്ചാലുംമൂട്, അരുൺകുമാർ കല്ലുംമൂട്, അജയൻ, ദിലീപ്കുമാർ കൊമളത്ത്, അംബികാമ്മ, നസീർ മേടയിൽ, സത്താർ പുതിയകാവ് എന്നിവർ നേതൃത്വം നൽകി.