എഴുകോൺ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ക്ലാസുകളിലെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി കൂട്ടായ്മ 2020 ടി.വി ചലഞ്ചിലൂടെ ഇരുമ്പനങ്ങാട് എ.ഇ.പി.എം സ്കൂൾ 25 ടി.വികൾ നൽകി. സ്കൂൾ മാനേജ്മെന്റ്, അദ്ധ്യാപക - അനദ്ധ്യാപകർ, മുൻ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവർ ചേർന്നാണ് ടി.വികൾ വാങ്ങാനുള്ള തുക സ്വരൂപിച്ചത്. കൊവിഡ് 19 മാനദണ്ഡം പാലിച്ച് പ്രിൻസിപ്പൽ വി. രാജേശ്വരി അമ്മയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മാനേജർ ആർ. ദീപക് ടി.വികൾ വിതരണം ചെയ്തു. എച്ച്.എം ആർ.എസ്. ബിന്ദു, അഡ്മിനിസ്ട്രേറ്റർ ജി. രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ വി. മനേഷ്, ശ്രീജ, അനിൽകുമാർ, മാത്യു കെ.അലക്സ് തുടങ്ങിയവർ നേതൃത്വം നൽകി.