പരവൂർ: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം സർക്കാർ ഒത്താശയോടെയാണെന്ന് ആരോപിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി പരവൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പരവൂർ കോൺഗ്രസ് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പരവൂർ ജംഗ്ഷനിൽ സമാപിച്ചു.
തുടർന്ന് നടന്ന യോഗം യു.ഡി.എഫ് ജില്ലാ കൺവീനർ രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. പരവൂർ മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പരവൂർ രമണൻ, എ. ഷുഹൈബ്, പരവൂർ സജീബ്, സുരേഷ് ഉണ്ണിത്താൻ, വി. പ്രകാശ്, കെ. മോഹനൻ, എസ്. സുനിൽകുമാർ, പി.എം. ഹക്കിം, ആന്റണി, വി. മഹേഷ്, സുരേഷ് കുമാർ, ദീപക്ക് തുടങ്ങിയവർ സംസാരിച്ചു.