upvasam
കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് - പടിഞ്ഞാറ് മണ്ഡലങ്ങളിൽ നടത്തിയ വാർഡുതല ഉപവാസത്തിന്റെ ഉദ്ഘാടനം 21-ാം വാർഡ് പ്രസിഡന്റ് ഉണ്ണി ഇലവിനാലിനെ ഷാൽ അണിയിച്ചുകൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. തോമസ് വൈദ്യൻ നിർവഹിക്കുന്നു

കൊല്ലം : അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടത് സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് - പടിഞ്ഞാറ് മണ്ഡലങ്ങളിൽ വാർഡുതല ഉപവാസം നടത്തി. മണ്ഡലം തല ഉദ്ഘാടനം 21-ാം വാർഡിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. തോമസ് വൈദ്യൻ നിർവഹിച്ചു. വാർഡ് പ്രസിഡന്റ് ഉണ്ണി ഇലവിനാൽ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ട്രഷറർ ടി.ജി.എസ്. തരകൻ, പെൻഷണേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺ മത്തായി, മണ്ഡലം ഭാരവാഹികളായ ഉണ്ണി പ്രാർത്ഥന, മണികണ്ഠൻ, മാധവൻ, ഹരി ഹരിമംഗലം, അനിൽ ചന്ദ്രൻ, നിഖിൽ എസ്. തരകൻ തുടങ്ങിയവർ സംസാരിച്ചു.