gopikrishnan-21

ചവറ: ചവറ ടൈറ്റാനിയം ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ നടന്ന വാഹനാപകത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചവറ കുളങ്ങരഭാഗം തറയിൽ പുത്തൻവീട്ടിൽ ഗോപീകൃഷ്ണനാണ് (21) മരിച്ചത്. കരുനാഗപ്പള്ളിയിൽ നിന്ന് വന്ന ടിപ്പർ ലോറിയിൽ അതേ ദിശയിൽ വന്ന ബൈക്ക് സൈഡിൽ തട്ടി മറിയുകയായിരുന്നു. യുവാവിന്റെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി തത്ക്ഷണം മരിച്ചു. ചിറയിൻകീഴ് മുസലിയാർ എൻജിനിയറിംഗ് കോളേജിൽ നാലാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായിരുന്നു. അച്ഛൻ മധുസൂദനകുറുപ്പ് ചവറയിൽ മിനിലോറി ഡ്രൈവറാണ്. അമ്മ വിജയകുമാരി. സഹോദരൻ ഉണ്ണിക്കൃഷ്ണൻ. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ.