കൊല്ലം: ഇരവിപുരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സജ്ജമാക്കിയ ഓണച്ചന്ത ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ എ. കമറുദ്ദീൻ, എസ്. കണ്ണൻ, വി.പി. മോഹനകുമാർ, സി. കിഷോർ കുമാർ,കെ. ബാബു, എസ്. ജീജാഭായി, വി.എസ്. ശ്രീജ, ഷേർളി പി. ബെൻസി , ബാങ്ക് സെക്രട്ടറി ബിനു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

സഹകരണ വകുപ്പിന്റെ നിർദ്ദേശപ്രകാരം സബ്‌സിഡി, നോൺ സബ്‌സിഡി വിഭാഗങ്ങളിലായി സൗജന്യ നിരക്കിലുള്ള പതിനാറിനം പലവ്യഞ്ജന സാധനങ്ങളാണ് ഓണച്ചന്തയിലൂടെ വിതരണം ചെയ്യുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മുൻ‌കൂറായി ടോക്കൺ നൽകി ഒരു മണിക്കൂറിൽ ഇരുപത് പേർക്ക് വീതമാണ് വില്പന. ഇന്നും നാളെയും കൂടി ഓണചന്തയുടെ പ്രവർത്തിക്കും.