ശാസ്താംകോട്ട: കൊവിഡ് മൂലം ദുരിതത്തിലായ നിർദ്ധനർക്ക് ശാസ്താംകോട്ട ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ശാസ്താംകോട്ട അഗ്നിശമന നിലയത്തിൽ നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗം ദിലീപ് കുമാർ, സ്റ്റേഷൻ ഓഫീസർ സാബുലാൽ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രമേശ് ചന്ദ്ര, മോഹൻ ബാബു, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.