കൊല്ലം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വള്ളിക്കാവ് യൂണിറ്റ് 180 വ്യാപാരികൾക്കും 10 ഒാട്ടോറിക്ഷാ തൊഴിലാളികൾക്കും 5 ഹെഡ്‌ലോഡ് തൊഴിലാളികൾക്കും 1100 രൂപയുടെ വീതം ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഒാട്ടോ റിക്ഷാ തൊഴിലാളികൾക്ക് കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ എസ്. ദേവരാജനും സി.ഐ.ടി.യു തൊഴിലാളികൾക്ക് കെ.എസ്. പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ കൃഷ്ണ കുമാറും ഒാണക്കിറ്റ് വിതരണം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്.ബി. കാർഡോസ് ചികിത്സാ സഹായം വിതരണം ചെയ്തു. വാർഡ് മെമ്പർമാരായ സുബാഷ്, സീമാ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഓച്ചിറ മേഖലാ രക്ഷാധികാരി എം.എം. യൂനസ്, ട്രഷറർ സുമ വി. ഹാരിസ്, യൂണിറ്റ് വൈസ് പ്രസിഡന്റ് കെ. സുരേഷ്, സെക്രട്ടറി പി. സുരേന്ദ്രൻ, മുഹമ്മദ് ലിയാക്കത്ത്, വനിതാ പ്രസിഡന്റ് ജമീലാ ശിവരാജൻ,
സെക്രട്ടറി ശാലിനി സോമരാജൻ, ടഷറർ റാണി പ്രിയേഷ് എന്നിവർ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് ഡി. വാവച്ചൻ, അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി. സേതു സ്വാഗതവും യൂണിറ്റ് ട്രഷറർ രവീന്ദ്രൻ സാഫല്യം നന്ദിയും പറഞ്ഞു.
തിരക്ക് ഒഴിവാക്കാൻ ഓണക്കിറ്റ് വീടുകളിലെത്തിച്ചു.