ഓച്ചിറ: ഓച്ചിറ ഗ്രാമ പഞ്ചായത്ത് സമ്പൂർണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെയും ഓണച്ചന്തയുടെയും ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ആർ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനിൽ കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫാ ബീവി, മുൻ പ്രസിഡന്റ് അയ്യാണിക്കൽ മജീദ്, സെക്രട്ടറി ദിലീപ്, കൃഷി ഓഫീസർ സുമാറാണി, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.