photo
എ.എം.എ.ഐ.യുടെ ആഭിമുഖ്യത്തിൽ അഞ്ചലിൽ ആരംഭിച്ച ആയൂർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. കെ.വി.വി.ഇ.എസ്. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, ബിന്ദു മുരളി, ഗിരിജാ മുരളി തുടങ്ങിവർ സമീപം

അഞ്ചൽ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സംരംഭമായ ആയുർ ഷീൽഡ് ഇമ്മ്യൂണിറ്റി ക്ലിനിക്കിന്റെ അ‌ഞ്ചൽ-കടയ്ക്കൽ ഏരിയാതല ഉദ്ഘാടനം അഞ്ചലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് നിർവഹിച്ചു. ഡോ. കെ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗിരിജാ മുരളി, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു മുരളി, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, എ.എം.എ.ഐ ഭാരവാഹികളായ ഡോ. അജയഗോഷ്, ഡോ. എ. സൂരജ്, ഡോ. ബി. ഷെർസി, ഡോ. എ. മല്ലിക, ഡോ. വിനീത് തുടങ്ങിയവർ പങ്കെടുത്തു.