covid

കൊല്ലം: ജില്ലയിൽ ഇന്നലെ 176 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച ദിനമായിരുന്നു ഇന്നലെ. 133 ആയിരുന്നു ഇതുവരെയുള്ള ജില്ലയിലെ ഏറ്റവും ഉയർന്ന കൊവിഡ് സ്ഥിരീകരണ സംഖ്യ.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 164 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവി‌ഡ് പടർന്നത്. വിദേശത്ത് നിന്ന് വന്ന നാലുപേർക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന ആറുപേർക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 59 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1066 ആയി. ആലപ്പാട് വെള്ളാനത്തുരുത്തി, കാവനാട് അരവിള, കൊല്ലം താമരക്കുളം, ഹൈസ്കൂൾ ജംഗ്ഷൻ, നീണ്ടകര, വെളുതുരുത്ത്, പെരിനാട് വെള്ളിമൺ എന്നിവിടങ്ങളിലാണ് ഇന്നലെ കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.