കുന്നത്തൂർ : സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കുന്നത്തൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. യു.ഡി.എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. കണ്ണൻ എം.നായർ അദ്ധ്യക്ഷത വഹിച്ചു. മൈനാഗപ്പള്ളി കിഴക്ക്, പടിഞ്ഞാറ് മണ്ഡലങ്ങളിൽ നടന്ന വാർഡുതല ഉപവാസം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. തോമസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറെ കല്ലടയിൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ്,കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വി.കെ.എസ് ജംഗ്ഷനിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിഥിൻ കല്ലട ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി തോട്ടുംമുഖത്ത് നടന്ന സത്യാഗ്രഹം ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. വലിയപാടം പടിഞ്ഞാറ് യു.ഡി.എഫ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസം ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സുഭാഷ് എസ്.കല്ലട ഉദ്ഘാടനം ചെയ്തു. ദിനകർ കോട്ടക്കുഴി അദ്ധ്യക്ഷത വഹിച്ചു. ശൂരനാട് തെക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കരിദിനാചരണം ഡി.സി.സി വൈസ് പ്രസിഡന്റ് കെ. കൃഷ്ണൻ കുട്ടി നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊമ്പിപ്പിള്ളിൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.