കുണ്ടറ: കലയപുരം കണിശേരിൽ വി. ജോർജ് കുട്ടി (92, റിട്ട റെയിൽവേ സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കലയപുരം ശാലോം മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ ജോർജ് (റിട്ട. അദ്ധ്യാപിക). മക്കൾ ഡോ. വർഗീസ്.കെ. ജോർജ് (യു.കെ), ഡോ.അലക്‌സാണ്ടർ.കെ. ജോർജ് (ഹോളിക്രോസ്, കൊട്ടിയം), ആലീസ്.കെ. ജോർജ് (കൊച്ചി), ഡോ.സാറ.കെ. ടൈറ്റസ് (ആസ്‌ട്രേലിയ). മരുമക്കൾ ഡോ. ജിജി വർഗീസ് (യു.കെ), ഡോ. എലിസബത്ത് മോഹിനി അലക്‌സ് (ലിസ് ആൻസ് ഐ ക്ലിനിക്, കൊല്ലം), സജി ചെറിയാൻ (റിട്ട. എസ്.ബി.ടി ചിഫ് മാനേജർ, കൊച്ചി), ഡോ. തോമസ്.ടി.ടൈറ്റസ് (ആസ്‌ട്രേലിയ).