കുണ്ടറ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കേരളപുരം ഏഴാംകുറ്റി പഞ്ചമിയിൽ മനോഹരന്റെ മകൻ മനോജാണ് (29) മരിച്ചത്. കഴിഞ്ഞ 24നായിരുന്നു അപകടം. ഖത്തർ ഹസൻ ഇന്റർനാഷണൽ കമ്പനിയിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവായിരുന്നു. ഒരുവർഷം മുൻപായിരുന്നു വിവാഹം. എട്ടുമാസം മുൻപാണ് അവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങിയത്. നീരജയാണ് ഭാര്യ. അമ്മ: കൃഷ്ണകുമാരി, സഹോദരി: മഞ്ജു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.