a
സുരേഷ് കുമാർ ഫൗണ്ടേഷന്റെ ഉദ്ഘാടനം അയിഷാ പോറ്റി എം.എൽ.എ. നിർവഹിക്കുന്നു

എഴുകോൺ: അദ്ധ്യാപകനും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന ഇടയ്ക്കിടം സുരേഷ് കുമാറിന്റെ സ്മരണാർഥം രൂപീകരിച്ച സുരേഷ് കുമാർ ഫൗണ്ടേഷന്റെ പ്രവർത്തനോദ്ഘാടനം അയിഷാ പോറ്റി എം.എൽ.എ. നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ.മാരായ ബി.രാഘവൻ ഫോട്ടോ അനാച്ഛാദനവും എഴുകോൺ നാരായണൻ ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു. കരീപ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ റഹുമാൻ, സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം ആർ.രാജേന്ദ്രൻ, കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി ജി.കെ.ഹരികുമാർ, എസ്.ഗീതാകുമാരി, ജെ.അശോകൻ തുടങ്ങിയവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ആദ്യ സംഭാവന വി.തുളസീധരനിൽ നിന്ന് എം.എൽ.എ ഏറ്റുവാങ്ങി. സെക്രട്ടറി എസ്.ശൈലേന്ദ്രൻ സ്വാഗതവും, വൈസ് ചെയർമാൻ എഴുകോൺ സന്തോഷ് നന്ദിയും പറഞ്ഞു.