കൊല്ലം: ഒാണത്തിരക്കിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് കൊവിഡായിരിക്കും. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. വ്യാഴാഴ്ച മാത്രം 176 പേർക്കാണ് പോസിറ്റീവായത്.
ജനങ്ങൾ ഒാണത്തിരക്കിലേക്ക് മാറിയതാണ് കൊവിഡ് സംഖ്യ കുതിക്കുന്നതിന് കാരണമായത്. വ്യക്തിശുചിത്വവും സ്വയം നിയന്ത്രണവുമാണ് വേണ്ടത്. വസ്ത്രശാലകളിലെത്തുന്നവർ കർശനമായി സാമൂഹികഅകലം പാലിക്കണം. പരമാവധി വസ്ത്രങ്ങളിൽ സ്പർശിക്കാതെ തിരഞ്ഞെടുക്കാൻ ശ്രമിക്കണമെന്നാണ് നിർദ്ദേശം. ഒാണത്തിരക്കിൽ സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ കൊവിഡ് സാമൂഹ്യ വ്യാപനമാകും നാട് കാത്തിരിക്കുക.
സ്വയം നിയന്ത്രണം
മാനദണ്ഡങ്ങൾ പാലിക്കാതെ സൂപ്പർമാർക്കറ്റുകളിലും തുണിക്കടകളിലും ജനം തിക്കിത്തിരക്കുകയാണ്. കൊവിഡിനെ അകറ്റാനുള്ള ഏക മാർഗം സ്വയം നിയന്ത്രണമാണ്. മാസ്‌ക് ധരിച്ചാൽ എല്ലാമായെന്ന് കരുതുന്നവരുമുണ്ട്. അകലം പാലിക്കണം. ഡിജിറ്റൽ പണമിടപാട് നടത്തുന്നതാണ് ഉചിതം. 60 വയസ് കഴിഞ്ഞവരും പത്ത് വയസിൽ താഴെയുള്ളവരും പുറത്തിറങ്ങരുത്.
''
അതീവ ജാഗ്രത വേണ്ട സമയമാണ്. സ്വയംനിയന്ത്രിച്ച് കൊവിഡിനെ അകറ്റിവേണം ഓണം ആഘോഷിക്കാൻ.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ
മുന്നോട്ട് തന്നെ
മേയ് 30 - 100
ജൂൺ 30 - 110
ജൂലായ് 30 - 150
ആഗസ്റ്റ് 27- 170