കൊല്ലം: ജില്ലയിൽ ആദ്യമായി ഒ.പി കൺസൾട്ടേഷന് ഓൺലൈൻ ബുക്കിംഗ് സേവനം ലഭ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ എൻ.എസ് സഹകരണ ആശുപത്രി അവതരിപ്പിച്ചു.'ഗ്രേപ്സ് ഐ.ഡി.എം.ആർ (Grapes IDMR) എന്ന് പേര് നൽകിയിട്ടുള്ള ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ വഴിയും ആശുപത്രി വെബ്സൈറ്റിൽ നൽകിയിട്ടുള്ള ക്യൂ.ആർ കോഡ് ഉപയോഗിച്ചും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ലോകത്ത് എവിടെ നിന്നും ഒ.പി കൺസൾട്ടേഷൻ മുൻകൂർ ബുക്ക് ചെയ്യാനും രോഗികൾക്ക് അവരുടെ ലാബ് റിപ്പോർട്ടുകൾ ഡൗൺലോഡ് ചെയ്യാനും ആപ്ളിക്കേഷനിലൂടെ സാധിക്കും.
ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി. രാജേന്ദ്രൻ ആപ്ളിക്കേഷൻ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, സെക്രട്ടറി പി. ഷിബു, ഡൈപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി. ശ്രീകുമാർ, ഐ.ടി ഇൻ ചാർജ് വി.എസ്. അഖിൽ, പി.ആർ.ഒമാരായ ജയ്ഗണേഷ്, ഇർഷാദ് ഷാഹുൽ തുടങ്ങിയവർ സംസാരിച്ചു.