കൊല്ലം: വടക്കേവിള പോസ്റ്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ശ്രീനാരായണ കോളജ് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. അനിതാ ശങ്കർ വിതരണോദ്ഘാടനം നിർവഹിച്ചു. വടക്കേവിള പോസ്റ്റ് മാസ്റ്റർ എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു. കൊല്ലൂർവിള സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ് ഓണസന്ദേശം നൽകി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു റാവുത്തർ, വിനീഷ് എന്നിവർ സംസാരിച്ചു.
വടക്കേവിള പോസ്റ്റ് ഓഫീസ് പോസ്റ്റൽ അസിസ്റ്റന്റ് എസ്.എൽ. ദൃശ്യ സ്വാഗതവും പോസ്റ്റ്മാൻ എം. ലിനു നന്ദിയും പറഞ്ഞു. ജീവനക്കാരായ ശിവശങ്കരി, ബേബി സുധ, സിന്ധു വിനോദ്, എസ്. ധന്യ, മിനി മോൾ, സന്ധ്യ ഗിരീഷ്, ഏജന്റുമാരായ സുജാത, ശ്രീല, ജയാംബിക, റഹിയാനാത്ത് തുടങ്ങിയവർ നേതൃത്വം നൽകി.