പുനലൂർ:എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ മൈക്രോഫിനാൻസ് ഗ്രൂപ്പുകൾക്ക് 85.50ലക്ഷം രൂപ വായ്പ നൽകി.നേരത്തെ നൽകിയ 50 കോടി രൂപക്ക് പുറമെയാണ് ഇപ്പോൾ വായ്പ തുക നൽകിയത്. പുനലൂർ യൂണിയനിൽ രജിസ്റ്റർ ചെയ്ത വിവിധ ശാഖകളിലെ 11ഗ്രൂപ്പുകൾക്കാണ് തുക വിതരണം ചെയ്തത്.ധനലക്ഷ്മി ബാങ്കിൻെറ പുനലൂർ ബ്രാഞ്ചിൽ നിന്നും അനുവദിച്ച വായ്പ തുകയുടെ വിതരണോദ്ഘാടനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ നിർവഹിച്ചു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, വനിത സംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, ബാങ്ക് ജീവനക്കാരായ ഉമേഷ്, അബു,സുനിൽ പിള്ള തുടങ്ങിയവർ പങ്കെടുത്തു.