കുണ്ടറ: പ്ലാവറ മേലതിൽ പുത്തൻ വീട്ടിൽ പരേതനായ പി.ജി. തോമസിന്റെ ഭാര്യ പി.ഐ. മേരിഅമ്മ (റിട്ട. പ്രഥമാദ്ധ്യാപിക, കുണ്ടറ സെന്റ് കുര്യാക്കോസ് എൽ.പി.എസ് - 85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ്.പി. തോമസ് (വി.വി.വി.എച്ച് എച്ച്.എസ്.എസ്, അയത്തിൽ), അലക്സ്.പി. തോമസ്, സൂസൻ.പി. തോമസ് (എം.ടി എച്ച്.എസ്, കുണ്ടറ). മരുമക്കൾ: വൈ. ബീനാമോൾ (ഗവ. എൽ.പി.എസ് തെങ്ങമം), ആഷ്ലി ജോർജ് (എം.ടി എച്ച്.എസ്, കുണ്ടറ), ഡോ. ജേക്കബ് ജോൺ (പ്രോഗ്രാം കോ ഓർഡിനേറ്റർ, ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം, തിരുവനന്തപുരം).