കൊല്ലം: ജില്ലയിൽ ഇന്നലെ 156 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 152 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന രണ്ട് പേർക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ 93 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1246 ആയി. ആലപ്പാട് കാക്കത്തുരുത്ത്, വെള്ളനാതുരുത്ത്, കൊല്ലം കവനാട്, തിരുമുല്ലാവാരം, ശക്തികുളങ്ങര, പെരിനാട് വെള്ളിമൺ എന്നിവിടങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.