ഓച്ചിറ: ആഴ്ചയിലെ അവസാന പ്രവൃത്തി ദിനമായിരുന്ന ഇന്നലെ ഓച്ചിറയിൽ അനുഭവപ്പെട്ടത് ഒാണത്തിരക്ക്. വാഹന നിയന്ത്രണത്തിനും സാമൂഹ്യ അകലം പാലിക്കുന്നത് നിരീക്ഷിക്കാനും പൊലീസിന്റെ നേതൃത്വത്തിൽ നിർഭയ പ്രവർത്തകരും സിവിൽ ഡിഫൻസ്, പൊലീസ് വാളണ്ടിയേഴ്സും പ്രവർത്തിക്കുന്നുണ്ട്. ഇനിയുള്ള മൂന്ന് ദിവസം ബാങ്കുകൾക്ക് അവധിയായതിനാൽ ജനത്തിരക്ക് നിയന്ത്രിക്കാൻ ജനമൈത്രി പൊലീസിന്റെ സഹായം വേണ്ടിവന്നു. കെ.സി പിള്ള ആർക്കേഡിൽ പുതുതായി ആരംഭിച്ച ഫിയോമാർട്ട് സൂപ്പർ മാർക്കറ്റ് വിലക്കുറവ് കൊണ്ട് ശ്രദ്ധേയമായി. ഓപ്പൺ മാർക്കറ്റിനെക്കാൾ വിലക്കുറവിൽ അരിയും നിത്യോപയോഗ സാധനങ്ങളും ലഭിക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. 2999 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ മൂന്ന് ലിറ്ററിന്റെയും 4999 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുമ്പോൾ അഞ്ച് ലിറ്ററിന്റെയും കുക്കർ ഫ്രീയായി നൽകും.