kovoor
ശൂരനാട് ഇന്റർനാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടുകാർ@ജി എച്ച് എസ് ശൂരനാടിന്റെ പ്രവർത്തനോദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം : ശൂരനാട് ഇന്റർനാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ "കൂട്ടുകാർ 89 @ ജി.എച്ച്.എസ് ശൂരനാട് " എന്ന പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രവർത്തനോദ്ഘാടനവും ജ്യോതിർഗമയ പദ്ധതിയുടെ ഭാഗമായുള്ള ഡോ. എ.പി.ജെ അബ്ദുൽ കലാം പ്രതിമാസ സ്‌കോളർഷിപ്പ് പദ്ധതിയുടെ വിതരണോദ്ഘാടനവും കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. ഈ വർഷം ചരിത്ര വിജയം നേടിയ സ്‌കൂളിന് "കൂട്ടുകാർ " നൽകിയ ആദരവ് റവന്യൂ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുബിൻ പോളിൽ നിന്ന് ഹെഡ്മിസ്ട്രസ് വത്സല കുമാരി ഏറ്റുവാങ്ങി. സ്കൂളിന്റെ നേട്ടങ്ങൾക്ക് മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്ന അദ്ധ്യാപകൻ കെ. കൃഷ്ണകുമാറിനെ അദ്ദേഹം പൊന്നാടയണിയിച്ച് ആദരിച്ചു. ആറു കുട്ടികൾക്കുള്ള ഇലക്ട്രോണിക്സ് പഠനോപകരണങ്ങൾ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ബി. അരുണാമണി വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 48 വിദ്യാർത്ഥികളെ സ്കൂൾ ഹെഡ്മിസ്ട്രസ് വത്സല കുമാരി,​ പ്രിസിപ്പൽ ഡോ. കെ സന്ധ്യാകുമാരി എന്നിവർ അനുമോദിച്ചു. കൂട്ടായ്‌മയുടെ ഭാഗമായി ഓർമ്മമരം നടീൽ ചടങ്ങും നടത്തി. കൂട്ടായ്മയുടെ രക്ഷാധികാരി അജി പാട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എൽ. സുഗതൻ പദ്ധതി വിശദീകരിച്ചു. എസ്. അജികുമാർ സ്വാഗതവും കൺവീനർ സിനി സജികുമാർ നന്ദിയും പറഞ്ഞു.