കൊല്ലം: ശ്രീനാരായണ എംപ്ലോയിസ് ഫോറം കേന്ദ്രസമിതിയുടെയും ശ്രീനാരായണ പെൻഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ടി.വി ചലഞ്ച് പദ്ധതിയുടെ മൂന്നാംഘട്ട വിതരണം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. വടക്കേവിള പത്രാധിപർ കെ. സുകുമാരൻ സ്മാരക ശാഖയിൽ നടന്ന ചടങ്ങിൽ ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ അദ്ധ്യക്ഷത വഹിച്ചു.
കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രനും ഫോറം സംസ്ഥാന കോ ഓർഡിനേറ്റർ പി.വി. രജിമോനും ചേർന്ന് ടി.വി കൈമാറി. യോഗം കൗൺസിലർ പി. സുന്ദരൻ,പെൻഷൻ കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി. അനിതാശങ്കർ, ഫോറം കേന്ദ്രസമിതി സെക്രട്ടറി ഡോ. വി. ശ്രീകുമാർ, കൊല്ലം യൂണിയൻ സെക്രട്ടറി ഡോ. എസ്. വിഷ്ണു, പെൻഷൻ കൗൺസിൽ കൊല്ലം യൂണിയൻ സെക്രട്ടറി പ്രൊഫ. ജയചന്ദ്രൻ, ശാഖാ സെക്രട്ടറി എ. ഷാണ്മധരൻ, പ്രസിഡന്റ് പി. ബൈജു, വൈസ് പ്രസിഡന്റ് ആർ. ദേവരാജൻ, യൂണിയൻ പ്രതിനിധി സുന്ദരേശൻ എന്നിവർ സംസാരിച്ചു.
വടക്കേവിള കടകംപള്ളി വീട്ടിൽ എസ്. സുദർശന കുമാറിന്റെ മകൻ കണ്ണനാണ് ടി.വി സമ്മാനിച്ചത്.