കൊല്ലം: മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റിന്റെയും പി.ടി.എയുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. എം. നൗഷാദ് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ബി.പി. സുഭാഷ്, പി.ടി.എ പ്രസിഡന്റ് വി. സാബു, പ്രിൻസിപ്പൽ ബി. ഹേമ, ഹെഡ്മാസ്റ്റർ ജി. ഷൈലു തുടങ്ങിയവർ പങ്കെടുത്തു.