കൊല്ലം: നിയന്ത്രണങ്ങൾ ലംഘിച്ച് നീണ്ടകര, ശക്തികുളങ്ങര ഹാർബറുകളിലെത്തിയ യന്ത്രവത്‌കൃത ബോട്ടും ഫൈബർ വള്ളവും കോസ്റ്റൽ പൊലീസ് പിടികൂടി ഫിഷറീസ് വകുപ്പിന് കൈമാറി. തലശേരി സ്വദേശിയുടെ ബിസ്മി ബോട്ടും പൊഴില്ലൂർ സ്വദേശിയുടെ ആൽഡ്രിൻ മോൻ എന്ന ഫൈബർ വള്ളവുമാണ് കോസ്റ്റൽ ഇന്റലിജൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പൊലീസ് കസ്റ്റഡിയിലായത്.
കോസ്റ്റൽ ഇൻസ്‌പെക്ടർ എസ്. ഷെരീഫ്, എസ്.ഐമാരായ എം.സി. പ്രശാന്തൻ, ഓമനക്കുട്ടൻ, സുരേഷ് തമ്പി, കോസ്റ്റൽ പി.ആർ.ഒ, എ.എസ്.ഐ ഡി. ശ്രീകുമാർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.