തൊടിയൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥിനിക്ക് കരുനാഗപ്പള്ളി മിഡ്സിറ്റി വൈസ്മെൻ ക്ലബ് എൽ.ഇ.ഡി ടി.വി സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് തൊടിയൂർ വിജയൻ ടി.വി കൈമാറി. ഭാരവാഹികളായ എം.സി. വിജയകുമാർ, എം.പി. സുരേഷ് ബാബു, ജെ. അനിരാജ്, എം.എസ് സത്യൻ, എൻ. പവിത്രൻ എന്നിവർ പങ്കെടുത്തു.