iravipuram
സി.പി.എം കന്നിമേൽ ബ്രാഞ്ചിന്റെയും ബ്രാഞ്ച് പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷി എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഇരവിപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം കന്നിമേൽ ബ്രാഞ്ചിന്റെയും ബ്രാഞ്ച് പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റിന്റെയും നേതൃത്വത്തിൽ ഹരിതശ്രീ കാർഷിക യൂണിറ്റ് നടത്തുന്ന ഹരിതകേരളം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ സെക്രട്ടറി എസ്. പ്രസാദ്, ഏരിയാ കമ്മിറ്റിയഗം എ. പുഷപരാജൻ, ഇരവിപുരം വെസ്റ്റ് ലോക്കൽ സെക്രട്ടറി എ. ഷാജി, തെക്കേവിള കൗൺസിലർ സന്ധ്യാ ബൈജു, കന്നിമേൽ ബ്രാഞ്ച് സെക്രട്ടറി പ്രദീപ്, വിനോദ് മേലച്ചുവിള, ഡാളി സ്റ്റീഫൻ, സിന്ധു അജിത്, സിന്ധു രാജീവ് തുടങ്ങിയവർ പങ്കെടുത്തു.