drugs

കടയ്ക്കൽ:ചടയമംഗലം റേഞ്ച് എക്‌സൈസിന്റെ നേതൃത്വത്തിൽ ഓയൂർ ചുങ്കത്തറ നിന്നും ബൈക്കിൽ കടത്തിക്കൊണ്ട് വന്ന 300 ലഹരി മരുന്ന് ഗുളികൾ പിടിച്ചെടുത്തു.യുവാവും യുവതിയും അറസ്റ്റിൽ. കൊല്ലം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘവും ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള റേഞ്ച് ഉദ്യോഗസ്ഥരും മൈലം വില്ലജ് ഓഫീസർ സജുവും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് മാരകമായ ലഹരി മരുന്ന് ഗുളികളും കടത്തിക്കൊണ്ട് വന്ന എൻഫീൽഡ് ഹിമാലയ ബൈക്കും പിടിച്ചെടുത്തത്.കല്ലുവാതുക്കൽ ഇളംകുളം മുസ്തഫ കോട്ടേജിൽ അംബേദ്‌കർ (22 ) സുഹൃത്തായ കൊറ്റംകുളങ്ങര തട്ടാർകോണം പേരൂർ വയലിൽ പുത്തൻവീട്ടിൽ മിനി (38 ) എന്നിവരാണ് അറസ്റ്റിലായത്.ഒന്നാം പ്രതിയായ അംബേദ്‌കർ ബൈക്ക് സ്റ്റൻഡ് ഷോ നടത്തുന്ന ആളാണ്. ജില്ലയിലെ കഞ്ചാവ് മൊത്ത വ്യാപാരവും മയക്കു മരുന്ന് ഗുളികകൾ വിൽപ്പന നടത്തുന്നവരിൽ പ്രധാനി ആണ് അറസ്റ്റിലായത്.അമിത വേഗതയിൽ ബൈക്ക് ഓടിച്ചു രക്ഷപെടാൻ കഴിവുള്ള ആളാണ് അംബേദ്‌കർ. കൊട്ടിയത്ത് വച്ച് നടന്ന ബൈക്ക് സ്റ്റൻഡ് മത്സരത്തിൽ പരിചയപ്പെട്ട തിരുവനന്തപുരത്തുള്ള ഒരു പ്രധാനിയാണ് അംബേദ്കറെ ഇത്തരം കടത്തിനായി ആദ്യം ഏർപ്പാടാക്കിയത്.തുടർന്ന് സമീപ ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരനായി മാറി.കേസിന്റെ തുടർന്നുള്ള അന്വേഷണം കൊല്ലം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ഏറ്റെടുത്തു.എക്‌സൈസ് ഇൻസ്‌പെക്ടർ അജയകുമാർ.ജി ,പ്രിവെൻറ്റിവ് ഓഫീസർ ഷാനവാസ്,സി.ഇ.ഓ മാരായ അജേഷ്,മധു,ടോമി,ആദിഷ്,ഹരികൃഷ്ണൻ,മുബീൻ,ഗീത.ജി.കൃഷ്ണ വില്ലജ് ഓഫീസർ സജു ഷാഡോ ടീം അംഗംങ്ങളായ അശ്വന്ത്.എസ്.സുന്ദരം,ഷാജി,വിഷ്ണു,അരുൺ,അനിൽകുമാർ,അരുൺ വിജയൻ,ശ്രീലേഷ്,വുമൺ സി ഇ ഓ റിനി.എസ്.പി എന്നിവർ റെയ്‌ഡിന്‌ നേതൃത്വം നൽകി.