kollam-corporation
നഗരത്തിലെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ പ്രതിപക്ഷ കൗൺസിലർമാർ നടത്തിയ ഉപവാസം പ്രതിപക്ഷ നേതാവ് എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നഗരത്തിലെ തെരുവ് വിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തി.

സി.പി.ഐയും സിപിഎമ്മും തമ്മിലുള്ള പടലപ്പിണക്കത്തിൽ നഗരഭരണം സ്തംഭനാവസ്ഥയിലാണെന്നും അതുകൊണ്ടാണ് തെരുവ് വിളക്കുകൾ കത്തിക്കാനാകാത്തതെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എ.കെ. ഹഫീസ് പറഞ്ഞു. എം.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബി. അജിത്കുമാർ ശാന്തിനി ശുഭദേവൻ, എസ്.ആർ. ബിന്ദു, മീനാകുമാരി, ബി. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.