കൊട്ടാരക്കര : സംസ്ഥാന എക്സൈസ് വകുപ്പ് കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ തെരച്ചിലിൽ പുത്തൂർ താഴം ഭാഗത്ത് നിന്ന് എട്ട് അടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ഇതോടൊപ്പം 325 ലിറ്റർ കോട, 9.2 ലിറ്റർ വിദേശ മദ്യം, 400 മില്ലി മീറ്റർ ചാരായം, 22.9 ലിറ്റർ അരിഷ്ടം എന്നിവയും കണ്ടെത്തി. 8 പേരുടെ പേരിൽ അബ്കാരി കേസും ഒരു എൻ.ഡി.പി.എസ് കേസും രജിസ്റ്റർ ചെയ്തു. നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്ത് പതിനായിരത്തോളം രൂപ പിഴ ചുമത്തി. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബാബുസേനൻ, ഗിരീഷ് എം.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു, രാജ്മോഹൻ, അനീഷ് അർക്കജ്, സി. അനിൽകുമാർ, വിഷ്ണു, ഹരീഷ്, ഡ്രൈവർ മനാഫ് എന്നിവർ പങ്കെടുത്തു. വ്യാജ മദ്യം, നിരോധിത ലഹരി ഉത്പന്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ 0474-2452639, 9400069446 എന്നീ നമ്പറുകളിൽ അറിയിക്കണം.