idayanambalam
ഓണം വിപണനമേള

ഓച്ചിറ: ഈവർഷത്തെ 28ാം ഓണത്തോടനുബന്ധിച്ച കാളകെട്ടിൽ നിന്നും പിന്മാറി ജീവകാരുണ്യ പ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഇടയനമ്പലം കാളകെട്ട് പൗരസമിതിയുടെ തീരുമാനം. കൊവിഡ് പഞ്ചാത്തലത്തിലാണ് കാളകെട്ടിൽ നിന്നും പിൻമാറുന്നതിനും ജീവജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സമിതി തീരുമാനിച്ചത്. ഇതിന്റെ ധനശേഖരണത്തിനായി ആരംഭിച്ച ഓണം വിപണനമേള നിരവധി ആളുകളെയാണ് ദിവസവും ആകർഷിക്കുന്നത്. നാടൻ പച്ചക്കറികളും കിഴങ്ങുവർഗങ്ങളുമാണ് ‌വിപണനത്തിനായി ഇവിടെ അണിനിരത്തിയിരിക്കുന്നത്. ഇടയനമ്പലം ജംങ്ഷനിലാണ് വിപണമേള പ്രവർത്തിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ആർ. രാമചന്ദൻ എം.എൽ.എ നിർവഹിച്ചു. ഇതിൽ നിന്നും ലഭിക്കുന്ന ലാഭം ഇരുപത്തിയെട്ടാം ഓണദിവസം ഇരുപത്തിയഞ്ചോളം വരുന്ന നിർദ്ധനരായ രോഗികൾക്ക് വിതരണം ചെയ്യും. ഉത്രാട ദിവസമായ ഇന്ന് അത്തപ്പൂ ഇടുന്നവർക്കായി വിവിധ ഇനം പൂക്കൾ അടങ്ങുന്ന അത്തപ്പൂകിറ്റ് ലഭ്യമാക്കും. ഒരു കിറ്റിന് ഇരുനൂറ് രൂപയാണ് വില. കഴിഞ്ഞ 16 വർഷക്കലമായി വിവിധ മേഖലകളിൽ ജീവകരുണ്യ പ്രവർത്തനങ്ങൾ സമതി നടത്തുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും സമിതി പ്രസിഡന്റ് ശരത്ചന്ദ്രൻ തയ്യിൽതറ പറഞ്ഞു.