എഴുകോൺ: പൊതുജനങ്ങൾക്കും കർഷകർക്കും ഒരുപോലെ മനം നിറച്ച് കൃഷി വകുപ്പിന്റെ ഓണസമൃദ്ധി പച്ചകറി ചന്ത. 10 ശതമാനം അധിക വിലനൽകി കർഷകരിൽ നിന്നും ശേഖരിച്ച പച്ചകറികൾ പൊതു വിപണിയിലെ വിലയേക്കാൾ 30 ശതമാനം കുറച്ചാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. തങ്ങളുടെ അധ്വാനത്തിന് അധിക ലാഭം കിട്ടിയതിൽ കർഷകർക്കും കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കുറഞ്ഞ വിലയ്ക്ക് നാടൻ സാധനങ്ങൾ ലഭിച്ചതിൽ ജനങ്ങൾക്കും സന്തോഷം. പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മത്സ്യ ചന്തയിലെ എക്കോ ഷോപ്പിലാണ് എഴുകോൺ കൃഷിഭവന്റെ ഓണ സമൃദ്ധി ഓണച്ചന്തയ്ക്ക് കൃഷിഭവൻ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും നേതൃത്വം നൽകുന്നു . 27 ന് ആരംഭിച്ച ഓണച്ചന്ത ഇന്ന് അവസാനിക്കും.