കൊല്ലം: സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.ജി.ഒ യൂണിയൻ ജില്ലയിൽ ഏറ്റെടുത്തിട്ടുള്ള കൊട്ടാരക്കര ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ കൊടുവന്നൂർകോണം കോളനി നിവാസികൾക്ക് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥ വിതരണോദ്ഘാടനം നിർവഹിച്ചു. ഉമ്മന്നൂർ ഗ്രാമപഞ്ചായത്തംഗം മോളമ്മ ജോസ്‌, മുൻ പഞ്ചായത്ത് അംഗം പി. അലക്സാണ്ടർ, യൂണിയൻ കൊട്ടാരക്കര ഏരിയാ സെക്രട്ടറി സി.കെ. അജയകുമാർ, കടയ്ക്കൽ ഏരിയാ സെക്രട്ടറി എസ്. നിസാം എന്നിവർ പങ്കെടുത്തു.