കൊട്ടാരക്കര : വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വീടിന് തീ പിടിച്ചു. ഇളമാട് തേവന്നൂർ കണ്ണങ്കര പ്രസന്നകുമാരിയുടെ(69) വീടിനാണ് തീ പിടിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.പ്രസന്നകുമാരിയും സഹോദരി സുധാകുമാരി (66)യും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നിസാരമായ പൊള്ളലേറ്റ പ്രസന്ന കുമാരിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കൊട്ടാരക്കര ഫയർസ്റ്റേഷൻ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ ആർ. സജീവ്, കെ. ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.കെരാമൻ കുട്ടി, സജി ലൂക്കോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ ജെ. ഷൈൻ, പി. ബിനു എന്നിവരാണ് തീ അണച്ചത്.അരലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കരുതുന്നതായി ഫയർഫോഴ്സ് വെളിപ്പെടുത്തി.