ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ വി. സാഗറിനെ അഴീക്കൽ മത്സ്യ ബന്ധന തുറമുഖത്ത് പൊലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ആലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി. യോഗം സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ആർ. രാജപ്രിയൻ, ആർ. ബേബി, വി. സാഗർ, എൽ.കെ. ചന്ദ്രബോസ്, ജി. സീമോൻ, ജീവൻ,കൃഷ്ണദാസ്, കൈലാസം സുനിൽ, സി. ഹനിദാസ്, യു. ഉല്ലാസ്, ടി. ഷൈമ, എസ്സ്. രാജി, ദിലീപ് കളരിക്കൽ മണ്ണൽ തുടങ്ങിയവർ പ്രസംഗിച്ചു.