ഇന്നലെ 234 പേർക്ക് പോസിറ്റീവ്
കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനം തീവ്രമാകുന്നു. ഇന്നലെ 234 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആദ്യമായാണ് 200 കടന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ വിദേശത്ത് നിന്നും 88 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നതാണ്. ബാക്കി 213 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ 104 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1376 ആയി.
ആലപ്പാട് വെള്ളനാതുരുത്ത്, കരുനാഗപ്പള്ളി കോഴിക്കോട്, കൊറ്റങ്കര കുറ്റിച്ചിറ, കാവനാട് അരവിള, വള്ളിക്കീഴ്, ചവറ പുതുക്കാട്, ചവറ മേനമ്പള്ളി, മൈലാപ്പൂര്, പെരിനാട് വെള്ളിമൺ, പേരയം കുമ്പളം, ശൂരനാട് സൗത്ത് കല്ലേലിമുക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ചത്.